2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പുരസ്‌കാരം ഇതുവരെ കിട്ടിയില്ല’: മുഹമ്മദ് ശരീഫ് കിടക്കയിലാണ്, പത്മശ്രീ പ്രഖ്യാപിച്ചതുപോലും അറിയിച്ചില്ല!

അയോധ്യ: പത്മശ്രീ പ്രഖ്യാപിച്ച് ഒരു മാസം ആവാറായെങ്കിലും അര്‍ഹനായ വിവരംപോലും ഔദ്യോഗികമായി അറിയാതെ ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് ശരീഫ്. ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങള്‍ സ്വന്തം നിലയില്‍ സംസ്‌കരിക്കുന്ന സന്നദ്ധപ്രവര്‍ത്തനത്തെ മാനിച്ചാണ് മുഹമ്മദ് ശരീഫിന് പത്മശ്രീ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നുവരെ പുരസ്‌കാരം പ്രഖ്യാപിച്ചത് അറിയിക്കുകയോ പുരസ്‌കാരം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ശരീഫ് പറയുന്നു.

‘ടി.വിയിലൂടെയാണ് പുരസ്‌കാരം ലഭിച്ചെന്ന് അറിഞ്ഞത്. രണ്ടു മാസത്തിലധികമായി ഞാന്‍ കിടക്കയിലാണ്. ഇതുവരെ പുരസ്‌കാരം ലഭിച്ചിട്ടില്ല’- മുഹമ്മദ് ശരീഫ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.