തിരുവനന്തപുരം: വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരകെ നിയമിച്ചതിനെതിരെ രമേശ് ചെന്നിത്തല. എ.ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമായാണ് മുഹമ്മദ് ഹനീഷിനെ വകുപ്പിലേക്ക് തിരിച്ചെടുത്തത്. ആദ്യം സര്‍ക്കാര്‍ പറഞ്ഞത് പോലെ എഴുതാതിരുന്നത് കൊണ്ടാണ് സ്ഥലം മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു. നാണംകെട്ട ഈ പ്രവര്‍ത്തനം എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഹമ്മദ് ഹനീഷ് ശ്രമിച്ചിട്ടും സര്‍ക്കാരിനെ പൂര്‍ണമായി വെള്ളപൂശാനായില്ല. വസ്തുതകള്‍ മറച്ചുവച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കള്ള റിപ്പോര്‍ട്ട് നല്‍കരുതായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടെ മേയ് ഏഴിനാണ് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയത്. ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.ഇന്ന് ഇറക്കിയ ഉത്തരവില്‍ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കുകയായിരുന്നു.
Comments are closed for this post.