പനാജി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസിന് ഒരുപാട് അവസരം ലഭിച്ചിരുന്നെങ്കിലും അതൊന്നും ഉപയോഗിച്ചില്ലെന്നാണ് മമതയുടെ വിമര്‍ശനം.
‘കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായിട്ടില്ല കാണുന്നത്, അതുകൊണ്ട് തന്നെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് കാരണം മോദിജി കൂടുതല്‍ കരുത്തനാകാനാണ് പോകുന്നത്. ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന് രാജ്യം എന്തിന് കഷ്ടപ്പെടണം,’ മമത പറഞ്ഞു.
അവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടിയിരുന്നു. അപ്പോഴൊക്കെ ബി.ജെ.പിക്കെതിര പൊരുതാതെ എനിക്കെതിരെ എന്റെ സംസ്ഥാനത്ത് മത്സരിച്ചു,” അവര്‍ പറഞ്ഞു.
താന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനി എന്താന്നുവെച്ചാല്‍ കോണ്‍ഗ്രസ് തീരുമാനിക്കട്ടേയെന്നും മമത പറഞ്ഞു.
Comments are closed for this post.