2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനെ തൊടാതെ പ്രധാനമന്ത്രി;പ്രതിപക്ഷം സഭ വിട്ടു,പിന്നാലെ മറുപടി

മണിപ്പൂരിനെ തൊടാതെ പ്രധാനമന്ത്രി;പ്രതിപക്ഷം സഭ വിട്ടു

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെ കുറിച്ച് സംസാരിക്കാത്തതില്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഒന്നര മണിക്കൂറോളം മോദി സംസാരിച്ചിട്ടും മണിപ്പൂരിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. പല തവണ പ്രതിപക്ഷം ‘മണിപ്പൂരിനെ കുറിച്ച് പറയൂ’ എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂര്‍ ച!ര്‍ച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.

പിന്നാലെ മണിപ്പൂ!ര്‍ വിഷയത്തിന്മേല്‍ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയില്‍ സമ്മതിച്ചു. അമിത് ഷാ ഇന്നലെ സഭയില്‍ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയില്‍ ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നാണ് മോദിയുടെയും വിശദീകരണം. കേന്ദ്രവും സംസ്ഥാനവും മണിപ്പൂ!ര്‍ വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കും. കുറ്റക്കാരെ വെറുതെ വിടില്ല. നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നാണ് മണിപ്പൂരിലെ സ്ത്രീകളോടും കുട്ടികളോട് പറയാനാഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല മറിച്ച് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2024 ല്‍ ബിജെപിക്ക് റെക്കോ!ര്‍ഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. അവിശ്വാസ പ്രമേയത്തില്‍ എന്ത് തരത്തിലുള്ള ചര്‍ച്ചയാണ് നടത്തിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച നരേന്ദ്ര മോദി പ്രതിപക്ഷം വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് അവിശ്വാസവുമായി വന്നതെന്നും കുറ്റപ്പെടുത്തി.

രാജ്യം പ്രതിപക്ഷത്തെ നോക്കുകയാണ് പക്ഷെ എപ്പോഴും പ്രതിപക്ഷം ആളുകളെ നിരാശരാക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിച്ച് ഇത്തവണ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ ഒരു നേതാവില്ലായിരുന്നെന്നും കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.