2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കി പ്രസിഡന്‍റ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി

 

ഒസാക്ക(ജപ്പാന്‍): ജി20 ഉച്ചകോടിക്കിടെ ഒസാക്കയില്‍ വച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

വ്യാപാര, നിക്ഷേപ, പ്രതിരോധ, ഭീകരവിരുദ്ധ രംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഐ.ടി, വ്യോമയാന രംഗത്ത് യോജിച്ചു പ്രവര്‍ത്തിക്കുന്നതും ചര്‍ച്ച ചെയ്തു.

 

ഒരു മൂല്യമുള്ള സുഹൃത്തായാണ് ഇന്ത്യ തുര്‍ക്കിയെ കാണുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.

ഇന്തോനേഷ്യന്‍, ബ്രസീല്‍ പ്രസിഡന്റുമാരുമായും മോദി വേറിട്ട ചര്‍ച്ചകള്‍ നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.