
ഇസ്ലാമാബാദ്: ഗുജറാത്ത് തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ പാകിസ്താന് ശ്രമിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി. കോണ്‍ഗ്രസ് നേതാക്കളോട് മാത്രമല്ല ഇന്ത്യയിലെ രഹസ്യാന്യേഷണ വിഭാഗമായ ‘റോ’യുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അര്‍ഥമുണ്ടോയെന്ന് മുഹമ്മദ് കസൂരി ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ ബഹുമാനാര്‍ഥം നടന്ന വിരുന്നു സംബന്ധിച്ചാണ് മോദി ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയതാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന് ഇടപെടുന്നുവെന്നും മോദി ആരോപിച്ചിരുന്നു.
മോദിയുടെ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും ഇത്തരം സംഭവങ്ങള്‍ പാകിസ്താന്റെ മേല്‍ ആരോപിക്കുന്നത് വോട്ട് നോടുകയെന്ന ലക്ഷ്യത്തോടെയാണെന്നും മുഹമ്മദ് കസൂരി പറഞ്ഞു. പാക് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് നടത്തിയ ചില യാത്രകളിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇവരെല്ലാം ഞാനുമായി ഗൂഢാലോചന നടത്തിയെന്ന് അര്‍ഥമുണ്ടോയെന്നും കസൂരി ചോദിച്ചു.