
വാഷിങ്ടണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയു.എസിലെത്തി. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി ദ്വിദിന സന്ദര്‍ശനത്തിനായി യു.എസില്‍ എത്തിയത്. മോദിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തിയിരുന്നു.
ട്രംപ് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. യഥാര്‍ഥ സുഹൃത്തെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മോദിയെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.