ന്യുഡല്‍ഹി: താലിബാനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താലിബാനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് ഭീകരതയ്‌ക്കെതിരായ മോദിയുടെ വാക്കുകള്‍.
വിനാശകരമായ ആശയസംഹിതകളെക്കുറിച്ചുള്ള ഭീതിയിലാണ് ലോകം ഇപ്പോഴെന്ന് മോദി പറഞ്ഞു.
ഭീകരതയ്ക്കും വിനാശകരമായ ശക്തികള്‍ക്കും താല്‍ക്കാലികമായി മേധാവിത്വം നേടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാ കാലത്തും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ അടിച്ചമര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.