2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആഫ്രിക്കന്‍ സന്ദര്‍ശനം: മോദി മൊസാംബിക്കിലെത്തി

മപ്പുട്ടോ: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ പര്യാടനത്തിന്റെ ഭാഗമായി മൊസാംബിക്കിലെത്തി. ആഫ്രിക്കന്‍ പര്യാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആദ്യമായി സന്ദര്‍ശിക്കുന്ന രാജ്യമാണ് മൊസാംബിക്ക്. മപ്പുട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മൊസാംബിക് സര്‍ക്കാര്‍ സ്വീകരണം നല്‍കി.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനോദേശ്യം. 12 മണിക്കൂര്‍ മൊസാംബിക്കില്‍ ചെലവഴിക്കുന്ന മോദി പ്രസിഡന്റ് ഫിലിപ്പ് ജാസിന്റോ ന്യൂസിയുമായി വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ച നടത്തും. വൈകീട്ടോടെ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ ദക്ഷിണാഫ്രിക്ക ശക്തമായി എതിര്‍ത്തിരുന്നു. മൊസാംബിക്കിന് ശേഷം ദക്ഷിണാഫ്രിക്ക, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.