2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് കൊന്നതാണെന്ന ആരോപണത്തിലുറച്ച് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍. ഭര്‍ത്താവ് സജാദ് നിരവധി തവണ സ്ത്രീധനത്തിന്റെ പേരില്‍ ഷഹാനയെ മര്‍ദിച്ചിട്ടുണ്ടെന്ന് ഉമ്മ ഉമൈബ പറയുന്നു. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് ഷഹാനയെ കൊന്നതെന്നും മാതാവ് പറഞ്ഞു.

പെരുന്നാളിന്റെ പിന്നേറ്റ് പൈസയും ഡ്രസുമൊക്കെയായി വരുമെന്ന് പറഞ്ഞതാണ് അവള്‍. അവന്‍ ഉപദ്രവിച്ചപ്പോഴൊക്കെ കരഞ്ഞുകൊണ്ട് എന്നെ വിളിക്കുമായിരുന്നു. ഇന്നവളുടെ പിറന്നാളാണ്..’. മാതാവ് ഉമൈബ പറഞ്ഞു.

സജാദ് ജോലിക്ക് പോകാറില്ലെന്നും ഷഹാന മോഡലിങ് ചെയ്തും പരസ്യത്തില്‍ അഭിനയിച്ചും കിട്ടുന്ന തുക കൊണ്ടാണ് വാടക വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മറ്റൊരു ബന്ധു പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.