2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയില്‍ ഇനി മുതല്‍ ഫോണ്‍ വിളിക്കുന്നയാളുടെ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും; മാറ്റം കൊണ്ട് വരുന്നത് തട്ടിപ്പ് തടയാന്‍

സഊദിയില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണില്‍ നിങ്ങളെ വിളിക്കുന്നയാളുടെ പേരും മറ്റ് വിവരങ്ങളും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. സഊദി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷനാണ് ഇത്തരത്തിലൊരു മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.മൊബൈല്‍ ഫോണ്‍ വഴിയുളള അജ്ഞാത കോളുകളും മറ്റും മൂലമുളള തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് രാജ്യം ഇത്തരത്തിലൊരു പരിഷ്‌കാരം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2ജി,3ജി,4ജി,5ജി മുതലായ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കിലും വിളിക്കുന്നയാളുടെ ഡീറ്റെയ്ല്‍സ് തെളിഞ്ഞ് കാണാന്‍ സാധിക്കും. ഇത്തരത്തില്‍ എല്ലാ മൊബൈല്‍ സേവനദാതാക്കളും തങ്ങളുടെ നെറ്റ് വര്‍ക്കില്‍ ഈ ഫീച്ചര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് എന്നാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.കോള്‍ വരുന്ന കക്ഷിയുടെ പേര് ഉള്‍പ്പെടുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാന്‍ പ്രാപ്തമാക്കുന്ന ഒരു അധിക സവിശേഷതയാണിത്. ഫീച്ചര്‍ സജീവമാക്കുന്നത് നിയമപരമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍കമിങ് കോളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Content Highlights:mobile phone callers details will be displayed in saudi arabia


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.