2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇനി ട്രെയിനില്‍ ഈ സമയത്ത് മൊബൈല്‍ ചാര്‍ജിങ് അനുവദിക്കില്ല, നിയന്ത്രണവുമായി റെയില്‍വേ

ഇനി ട്രെയിനില്‍ ഈ സമയത്ത് മൊബൈല്‍ ചാര്‍ജിങ് അനുവദിക്കില്ല

മൊബൈല്‍ ഫോണുകള്‍ ഇല്ലാതെ ഒന്നും നടക്കില്ല എന്ന നിലയില്‍ എത്തിയിരിക്കുന്നു മലയാളികളുടെ ഫോണ്‍ ഉപയോഗം. ഇന്ന് ഒരു വ്യക്തിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയാണ് ഇല്കട്രോണിക് ഗാഡ്ജറ്റുകള്‍. മൊബൈലില്‍ ആവശ്യത്തിന് ചാര്‍ജില്ലാതിരിക്കുമ്പോള്‍ പലര്‍ക്കും വേവലാതിയാണ്. തിടുക്കപ്പെട്ട് ചാര്‍ജ് ചെയ്താലേ സമാധാനമാവുകയുള്ളു.

യാത്രകളിലാകുമ്പോഴും അങ്ങനെ തന്നെ. പൊതുഗതാഗത സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ ട്രെയിനിലും ദീര്‍ഘദൂര ബസുകളിലുമെല്ലാം നമുക്കൊരു ചാര്‍ജിംഗ് പോര്‍ട്ട് കാണാം. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഇന്ത്യന്‍ റെയില്‍വേയും ഓരോ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലും പ്രത്യേക പ്ലഗ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്.

അതിനരികില്‍ സ്ഥാനം പിടിക്കാനും പലപ്പോഴും എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി ഒരു കാര്യം ശ്രദ്ധിച്ചോളൂ.. എല്ലാ സമയവും അങ്ങനെ ഇഷ്ടപ്രകാരം ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഒരു നിശ്ചിത സമയം വരെ മാത്രമേ ചാര്‍ജ് ചെയ്യാനാവൂ. അടുത്തിടെയാണ് റെയില്‍വേ സമയം നിജപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് കാലത്തിനിടെ മൊബൈല്‍ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഇത്തരമൊരു തീരുമാനം എടുത്തത്.
പലപ്പോഴും വീട്ടില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നപോലെ ട്രെയിനിലും ഫോണ്‍ ചാര്‍ജിംഗിലിട്ട് ഉറങ്ങുന്ന ചിലരുണ്ട്. എന്നാല്‍ ഈ ശീലം അത്യന്തം അപകടകരമാണ്. തുടര്‍ന്നാണ് റെയില്‍ വേ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

രാവിലെ 5 മുതല്‍ രാത്രി 11 വരെ മാത്രമേ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയൂ.

അതേസമയം ഇത് പുതിയ നിയമമല്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്. വെസ്‌റ്റേണ്‍ റെയില്‍വേ മാര്‍ച്ച് മാസം ഇത് സംബന്ധിച്ച് നിര്‍ദേശം നടപ്പിലാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.