2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാസര്‍കോട് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു യുവാവ് മരിച്ചു.കാസര്‍കോട്  ചെമനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക്  ഉച്ചയ്ക്ക് രണ്ടോടെ  കാസര്‍കോട് നഗരത്തിലെ  കിംസ്  അരമന ആശുപത്രിക്ക് സമീപമാണ് സംഭവം.

ചില ആളുകളുമായി  റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതായി പറയുന്നുണ്ട്. ഇതിനു പിന്നാലെ  കിംസ് ആശുപത്രി ബസ് സ്റ്റോപ്പിനടുത്തുള്ള  മെഡിക്കല്‍  ഷോപ്പില്‍  നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ്  അരമന ആശുപത്രിക്കടുത്തെ ഹെല്‍ത്ത്  മാളിനടുത്താണ് റഫീഖ് വീണു കിടന്നിരുന്നത്. ബോധരഹിതനായി കിടന്നിരുന്ന  റഫീഖിനെ ഉടന്‍ തന്നെ തൊട്ടടുത്ത കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പട്ടാപകല്‍ ഉണ്ടായ സംഭവം കാസര്‍കോട് നഗരത്തെ നടുക്കിയിട്ടുണ്ട്.   കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അക്രമിസ്ഥലത്തെ കണ്ടെത്താന്‍ ഈഭാഗത്തെ  സി.സി.ടി.വി ഉള്‍പ്പെടെ  പൊലിസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.