തിരുവനന്തപുരം: മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് പോലും ആശ്രിത നിയമനം നല്‍കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു.
ഇത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. സൂപ്പര്‍ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാന്‍സ് കോഡില്‍ ക്യത്യമായി പറയുന്നുണ്ട്. സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ അതിനുള്ള അധികാരമുണ്ട്. എന്നാല്‍ ഈ നിയമനക്കാര്യത്തില്‍ അത്തരത്തിലുള്ള സാഹചര്യമല്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം. എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Comments are closed for this post.