2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ധിച്ചാല്‍ ഞാന്‍ സ്വേച്ഛാധിപതിയായി മാറും’; മുന്നറിയിപ്പുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: തന്റെ ഭരണത്തില്‍ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ധിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എം.കെ സ്റ്റാലിന്‍. തന്നെ ഏകാധിപതിയായ ഭരണാധികാരിയാക്കാന്‍ ശ്രമിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

തന്റെ ഭരണത്തില്‍ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ധിച്ചാല്‍ നടപടിയെടുക്കുന്നതിന് വേണ്ടി ‘ഏകാധിപതി’യായി മാറും. നാമക്കലില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ സ്റ്റാലിന്‍.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിയമത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്നും നിയമം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. ഞാന്‍ വളരെ ജനാധിപത്യപരമായി മാറി എന്ന് എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യമെന്നു സ്റ്റാലിന്‍ പറഞ്ഞു. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമായല്ല, എല്ലാവരോടുമായാണ് താന്‍ ഇക്കാര്യം പറയുന്നത് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.