ചെന്നൈ:വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുളള പുരസ്‌കാരം നല്‍കിയതിനെ എതിര്‍ത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കശ്മീര്‍ ഫയല്‍സിന് ദേശീയോഥ്ഗ്രഥന ചിത്രത്തിനുളള പുരസ്‌കാരം നല്‍കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, തരം താഴ്ന്ന രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്‌കാരത്തിന്റെ വില കളയരുതെന്നുമായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. സിനിമ, സാഹിത്യം എന്നിവക്ക് പുരസ്‌കാരം നല്‍കുമ്പോള്‍ അതില്‍ രാഷ്ട്രീയ ചായ്‌വ് പാടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:mk stalin on kashmir files
Comments are closed for this post.