ചെന്നൈ: 2000 രൂപ നോട്ട് നിരോധിക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തിനെതിരെ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കര്‍ണാടകയിലെ കനത്ത തോല്‍വി മറയ്ക്കാനുള്ള വിദ്യയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍ – കര്‍ണാടകയിലെ വന്‍ തോല്‍വി മറയ്ക്കാന്‍ ഒറ്റ വിദ്യ- എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
500 சந்தேகங்கள்
— M.K.Stalin (@mkstalin) May 20, 2023
1000 மர்மங்கள்
2000 பிழைகள்!
கர்நாடகப் படுதோல்வியை
மறைக்க
ஒற்றைத் தந்திரம்!#2000Note #Demonetisation
നോട്ട് നിരോധനമെന്ന ഹാഷ്ടാഗോടെയാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് രാജ്യത്ത് 2000 രൂപ നോട്ടുകളുടെ വിനിമയം നിര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാം.
Read more: 2000 രൂപ നോട്ടുകള്‍ എന്ത് ചെയ്യണം? എങ്ങനെ മാറ്റിയെടുക്കാം- സംശങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ
mk-stalin-on-2000-currency-note-withdrawal
Comments are closed for this post.