2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍: എം.കെ മുനീര്‍

കോഴിക്കോട്: കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസവത്തില്‍ നിലപാട് വ്യക്തമാക്കി മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീര്‍. പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്നും ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.

പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ പോലും നടത്തുന്നത്. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രമില്ലാതെ പ്രസവിക്കാനാവില്ല. ഗര്‍ഭപാത്രം സ്ത്രീകള്‍ക്കാണ് ഉണ്ടാവുക.

പുരുഷന്‍ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എം.കെ മുനീര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.