തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി.
Also read: സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിപക്ഷം; സമരക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം
സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നില്‍ എത്തിയതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പോകേണ്ടതില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. വേദിയിലെ കസേരയില്‍ തന്നെയിരുന്ന് അല്‍പസമയത്തിന് ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു.
mk-muneer-fainted-while-speakig-at-udf-protest
Comments are closed for this post.