മിസിസിപ്പി: യു.എസിലെ മിസിസിപ്പിയിലെ ടേറ്റ് കൗണ്ടിയില്‍ നടന്ന വെടിവയ്പ്പുകളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ടെന്നീസിയിലെ ചെറുപട്ടണമായ അര്‍കബുത്‌ലയിലാണ് വെടിവയ്പ്പ് നടന്നത്. അര്‍ക്കബുട്‌ല റോഡിലെ സ്‌റ്റോറിനകത്ത് ഒരാളെയും അതേ റോഡിലെ ഒരു വസതിയില്‍ ഒരു യുവതിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു ഭാഗത്ത് നാലു പേരും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments are closed for this post.