ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു. അന്തര്‍വാഹിനി ടൈറ്റാനിലെ ഓക്‌സിജന്‍ സപ്ലൈ നിലച്ചതായി റിപോര്‍ട്ട്. യുകെ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.8 ഓടെ ഓക്‌സിജന്‍ തീര്‍ന്നിട്ടുണ്ടാകുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അന്തര്‍വാഹിനിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് ആണ് ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്.
ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരന്‍ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ബ്രിട്ടീഷ് പര്യവേക്ഷകന്‍ ഹാമിഷ് ഹാര്‍ഡിങ്, ഓഷ്യന്‍ ഗേറ്റ് ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് ദി ടൈറ്റന്‍ അന്തര്‍വാഹിനിയിലുള്ളത്.
Comments are closed for this post.