2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിലെ വിവിധ നഗരികളും റിഫൈനറി, വൈദ്യുത, ജല പ്ലാന്റുകൾക്ക് നേരെയും മിസൈൽ, ഡ്രോൺ ആക്രമണം

റിയാദ്: സഊദിയിലെ വിവിധ നഗരികളും റിഫൈനറി, വൈദ്യുത, ജല പ്ലാന്റുകൾ ലക്ഷ്യമാക്കിയും മിസൈൽ, ഡ്രോൺ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് സിവിലിയന്മാരെയും സാമ്പത്തിക, സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതി ആക്രമണം. ആക്രമണങ്ങളെ ചെറുത്തതായി അറബ് സഖ്യ സേന അറിയിച്ചു.

ജസാനിലെ ഷാക്കിഖ് ജല ശുദ്ധീകരണ പ്ലാന്റ്, അരാംകോ റിഫൈനറി, ദഹ്‌റാൻ അൽ-ജനൂബ് പവർ സ്റ്റേഷൻ എന്നിവ ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു. ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനെ തകർക്കാനും ശ്രമം നടന്നു. സിവിലിയൻ വാഹനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. ദക്ഷിണ മേഖലയിലേക്ക് വിക്ഷേപിച്ച 4 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി സംയുക്ത കമാൻഡ് പ്രസ്താവിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.