
സാന്‍ഫ്രാന്‍സിസ്കോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയകളിലെ വ്യാജപ്രചാരണങ്ങളില്‍ 73 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോര്‍ട്ട്.
ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ 2.5 ദശലക്ഷത്തില്‍ നിന്ന് 6,88000 ആയി കുറഞ്ഞതായി പഠനം നടത്തിയ സിഗ്നല്‍ ലാബ്സ് വ്യക്തമാക്കി.
നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ ട്രപും കൂട്ടരും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചിരുന്നു. ജനുവരി എട്ടിന് വിലക്ക് വന്നതോടെ, ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ഇത് അതിവേഗം കുത്തനെ ഇടിഞ്ഞതായി സിഗ്നല്‍ കണ്ടെത്തി.
സാമൂഹിക മാധ്യമ ഇടപാടുകളില്‍ ടെക് കമ്പനികള്‍ക്ക് സമയോചിതമായ തീരുമാനമെടുത്ത് വ്യാജ വാര്‍ത്തകളും വസ്തുതകളും പ്രചരിക്കുന്നത് തടയാമെന്ന വസ്തുതയാണെന്ന് സാന്‍ഫ്രാന്‍സി സ്കോ ആസ്ഥാനമായുള്ള സിഗ്നല്‍ കമ്പനി അഭിപ്രായപ്പെടുന്നു.