2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിഷോങ്: വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

മിഷോങ്: വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രമായതിനെത്തുടര്‍ന്ന് സര്‍വ്വ സജ്ജമായി തമിഴ്‌നാട്. നാളെ രാവിലെ കരതൊടുന്ന തീവ്ര ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തില്‍ ചെന്നൈ കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.

അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ിഗ്‌ചോമ് ചുഴലിക്കാറ്റ് , തമിഴ്‌നാട് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാന്‍ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. രാവിലെ എട്ടരയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയ മിഗ്‌ചോമ് ആന്ധ്രയിലെ ശ്രീഹരിക്കോട്ട ഭാഗത്തേക്ക് വേഗം നീങ്ങുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമായില്ല. തമിഴ്‌നാട് തീരത്ത് നിന്ന് അകലെയല്ലാതെ കാറ്റ് തുടര്‍ന്നതോടെ ചെന്നൈയില്‍ മഴ കനത്തു.
നാളെയും അവധി

തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഗ്‌ചോമ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീര്‌റര്‍ വരെ വേദം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.