തിരുവനന്തപുരം: അതെ. അത്ഭുതമാണ്. അതിലേറെ അതിശയവും. പതിനേഴ് ദിവസമായി ഇന്ധനവില കൂടിയിട്ട്. നിത്യേനെയുള്ള പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകാതിരുക്കുന്നത് അത്ഭുതമെന്നല്ലാതെ എന്തു പറയണം. വരാനിരിക്കുന്നത് വഴിയില്‍ തങ്ങിയതാകാം എന്ന് ആശ്വസിക്കാം. വരുന്നത് ഇരുട്ടടിതന്നെയാകുകയും ചെയ്യും. എന്തായാലും ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 117.48 രൂപയാണ്. ഡീസല്‍ വില 104.10 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.66 രൂപയും ഡീസലിന് 102.92 രൂപയും കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.37 രൂപയും ഡീസലിന് 102.62 രൂപയുമാണ്. കഴിഞ്ഞ മൂന്നര ആഴ്ചയ്ക്കിടെ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ മാസം 22നാണ് 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. 16 ദിവസം കൊണ്ട് പെട്രോള്‍- ഡീസല്‍ വിലയില്‍ 10 രൂപയോളം കൂട്ടിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു ഈ വര്‍ധന.
Comments are closed for this post.