അമരാവതി: കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുള്ള ദലിത് പെണ്‍കുട്ടി മരിച്ച നിലയില്‍. കഴിഞ്ഞ നാലു ദിവസമായി കുട്ടി. െകാണാനില്ലായിരുന്നു. ആന്ധപ്രദേശിലെ പാമറു ജില്ലയിലെ കനാലിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തെ തുടര്‍ന്ന് പെണ്‍കുട്ടി സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
ഒമ്പതാം ക്ലാസ് വ്ിദ്യാര്‍ഥിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി അന്ന് തിരിച്ചു വന്നില്ല. പിന്നാലെ രക്ഷിതാക്കള്‍ കുട്ടിയെ കാണുന്നില്ലെന്ന് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ പൊലിസ് കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി.
എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കൗമാരക്കാരനായ ഒരു ആണ്‍കുട്ടിയെ പൊലിസ് സംശയിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോകേഷ് എന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി ഗുഡിവാഡ ഡിഎസ്പി പറഞ്ഞു.
പ്രണയം നടിച്ച് ലോകേഷ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതായി പൊലിസ് പറയുന്നു. ബന്ധുവായ നരേന്ദ്രനൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ സമീപ നഗരമായ ഉയ്യൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് ചോദ്യം ചെയ്യലില്‍ ലോകേഷ് വെളിപ്പെടുത്തി. അപമാനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം മൊവ്വ മണ്ഡലത്തിലെ മന്ത്രിപാലത്ത് കണ്ടെത്തിയെന്ന് ഡിഎസ്പി ശ്രീകാന്ത് പറഞ്ഞു.
ലോകേഷിനും നരേന്ദ്രനുമെതിരെ ഐപിസി സെക്ഷന്‍ 376 (ബി), 376 (വിഎ), 342 , 13 പോക്‌സോ, എസ്‌സി, എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
Comments are closed for this post.