2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നായകവേഷത്തില്‍ അരങ്ങേറ്റം മിന്നിച്ച് മിന്നുമണി, ഇംഗ്ലണ്ട് എ ടീമിനെ തോല്‍പിച്ച് ഇന്ത്യ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്നുറണ്‍സിന് ഇന്ത്യന്‍ എ ടീം തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണര്‍ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജി.ദിവ്യ (22) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ 40 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് 4ാം വിക്കറ്റില്‍ ഹോളി ആര്‍മിറ്റേജും സെറിന്‍ സ്‌മെയിലും ചേര്‍ന്ന് 70 (57 പന്തില്‍) റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

തൊട്ടടുത്ത ഓവറില്‍ സെറിന്‍ സ്‌മെയിലിന്റെ (32 പന്തില്‍ നിന്ന് 31) വിക്കറ്റ് കശ്‌വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്. കശ്‌വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

നായകവേഷത്തില്‍ അരങ്ങേറ്റം മിന്നിച്ച് മിന്നുമണി, ഇംഗ്ലണ്ട് എ ടീമിനെ തോല്‍പിച്ച് ഇന്ത്യ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.