2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിൽ അഴിമതിക്കേസുകളിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 65 പേർ അറസ്റ്റിൽ

    റിയാദ്: രാജ്യത്ത് അഴിമതിക്കേസുകളിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 65 പേർ അറസ്റ്റിൽ. വിദേശികളടക്കമുള്ളവരാണ് പിടിയിലായത്. ഈ മാസം നടന്ന 490 പരിശോധനയിൽ അറസ്റ്റിലായവരിൽ ഏറെയും മന്ത്രാലയ ഉദ്യോഗസ്ഥരാണ്. അറസ്റ്റിലായ 65 പേരിൽ 48 പേരും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണെന്നും സഊദി കൺട്രോൾ ആൻഡ് ആന്റി കറപ്‌ഷൻ കമ്മീഷൻ (നസാഹ) പ്രസ്താവനയിൽ അറിയിച്ചു. 

    പ്രതിരോധ മന്ത്രാലയത്തിന് പുറമെ ആഭ്യന്തരം, നീതിന്യായം, മുനിസിപ്പാലിറ്റി, ഗ്രാമീണ, പാർപ്പിടം, വിദ്യാഭ്യാസം, പരിസ്ഥിതി, ജലം മന്ത്രാലയങ്ങൾ, രാജ്യ സുരക്ഷ, ഫുഡ്‌ ആൻഡ് ഡ്രഗ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതോറിറ്റികൾ എന്നിവയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കൈകൂലി, അധികാര സ്വാധീനം ദുരുപയോഗം, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളിലാണ് അറസ്റ്റുകൾ നടന്നത്.

     ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ കൈകൊണ്ടതായും കൺട്രോൾ ആൻഡ് ആന്റി കറപ്‌ഷൻ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.