2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഖത്തറിൽ ലേ​ലം വി​ളി ഇ​നി ‘സൗം’ലൂടെ

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സേവനങ്ങളുടെ ഭാഗമായ ലേല നടപടികൾ ഓൺലൈനിൽ നടത്തുന്നതിന്റെ ഭാഗമായി ‘സൗം’ ആപ് പുറത്തിറക്കി ഖത്തർ അധികൃതർ

ദോഹ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സേവനങ്ങളുടെ ഭാഗമായ ലേല നടപടികൾ ഓൺലൈനിൽ നടത്തുന്നതിന്റെ ഭാഗമായി ‘സൗം’ ആപ് പുറത്തിറക്കി ഖത്തർ അധികൃതർ. ആഭ്യന്തര മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വസ്തുക്കൾ വാങ്ങുന്നത് സുഗമമാക്കുന്നതിനുള്ള പുതിയ വഴിയായി ആണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്തമായതും സവിശേഷമായതുമായ നമ്പർ പ്ലേറ്റുകൾ, വാഹനങ്ങൾ, ബോട്ടുകൾ, ഉ പകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവക്കായി ആഭ്യന്തര മന്ത്രാലയം പതിവായി ലേലം നടത്തുന്നുണ്ട്.

പുതിയ ആപ് ആരംഭിച്ചതോടെ നടപടികളെല്ലാം അതിലേക്ക് മാറും. പ്രാരംഭ ഘട്ടത്തിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ലേലം മാത്രമായിരിക്കും സൗമിലൂടെ നടക്കുക. ആപ് സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാനും മെട്രാഷ് രണ്ട് ആപ് രജിസ്ട്രേഷൻ വിവരങ്ങൾ വഴിയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് നിർമിക്കുന്നതിലൂടെയോ ആപ്പിലേക്ക് പ്രവേശിക്കാം.

ഓട്ടോമേറ്റഡ് ബിഡ്ഡിങ്, സ്മാർട്ട് സർചിങ് നിർദേശങ്ങൾ തുടങ്ങി മികച്ച സവിശേഷതകളുമായി ഉപയോക്താവിന് വിശിഷ്ടമായ അനുഭവമായിരിക്കും സൗം നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. രണ്ട് തരത്തിലുള്ള പ്രത്യേക നമ്പർ പ്ലേറ്റ് ലേലമാണ് നിലവിൽ ആപ് മുന്നോട്ടുവെക്കുന്നത്, ബിഡ്ഡിങ്ങും താൽപര്യ പ്രകടനവും 2023 ഒക്ടോബർ 31 വരെ ഇതിലൂടെ ലേലത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകു ന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Ministry of Interior launches Sooum mobile app for public’s participation in auctions

ഗൾഫ് വാർത്തകൾക്കായി ​ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.