2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; കേന്ദ്രനിര്‍ദ്ദേശം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് മാത്രമേ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

കേരളത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ചചെയ്‌തേ തീരുമാനമെടുക്കാനാവൂ. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഒന്നാം ക്ളാസില്‍ കുട്ടികളെ ചേര്‍ക്കേണ്ട പ്രായം ആറുവയസായി നിശ്ചയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. 22 സംസ്ഥാനങ്ങള്‍ ഇവ നടപ്പാക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍പറയുന്നത്. കേരളം ഇതുവരെ ഈ നിര്‍ദേശം പാലിച്ചിട്ടില്ല. കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പശ്ചാത്തലം വ്യത്യസ്തമാണെന്നാണ് ഇതിന് കാരണമായി പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.