
തിരുവനന്തപുരം: മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം നടത്തിയ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു.
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. വര്‍ഗീയ അധിക്ഷേപത്തില്‍ കേസെടുക്കണെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാനകമ്മിറ്റി ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.
വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദര്‍ തിയോഡോഷ്യസ് പ്രസ്താവനയില്‍ പറഞ്ഞു.
പരാമര്‍ശം സമുദായ ചേരിതിരിവിന് ഇടയാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അബ്ദുറഹ്മാന് എന്ന പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments are closed for this post.