തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളില്‍ വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് മാത്രമല്ല രാജ്യത്തിനാകെയും സാധിക്കില്ല. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
Comments are closed for this post.