2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗവര്‍ണറെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; തന്റെ പിതാവിനെക്കാള്‍ പ്രായമുള്ളയാള്‍: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹരജി തള്ളിയ ഹൈകോടതി നടപടി സ്വാഗതാര്‍ഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. നിയമനത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടതിക്ക് മനസിലായി.

അക്കാദമിക് മികവുള്ള വി.സിക്ക് പ്രവര്‍ത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. 

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പരസ്യമായി ചര്‍ച്ച ചെയ്യുന്നത് ധാര്‍മികതക്ക് നിരക്കുന്ന കാര്യമല്ല. തന്റെ പിതാവിനെക്കാള്‍ പ്രായമുള്ള ആളാണ് ഗവര്‍ണര്‍. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന ഗവര്‍ണറെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.