2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ ജാതി വിവേചനം നേരിട്ടു; വെളിപ്പെടുത്തലുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ താന്‍ ജാതി വിവേചനം നേരിട്ടതായി വെളിപ്പെടുത്തി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. കോട്ടയത്ത് ഇന്നലെ സംഘടിപ്പിക്കപ്പെട്ട ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് മന്ത്രി തനിക്ക് നേരിടേണ്ടി വന്ന ജാതിയുടെ പേരിലുളള മാറ്റിനിര്‍ത്തലിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.

‘മാസങ്ങള്‍ക്ക് മുന്നേ ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്കായി പോയിരുന്നു. ഒരു ഉദ്ഘാടനത്തിനായിട്ടാണ് ഞാന്‍ ആ ക്ഷേത്രത്തില്‍ പോയത്. അവിടെ വിളക്ക് കത്തിക്കാനാനുണ്ടായിരുന്നു. പൂജാരി വിളക്കപമായി വരുന്നത് ഞാന്‍ കണ്ടു. എനിക്ക് വിളക്ക് കത്തിക്കാന്‍ വേണ്ടി തരാനാണ് പൂജാരി വരുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അദേഹം എനിക്ക് വിളക്ക് തന്നില്ല. ആദ്യം അദേഹം വിളക്ക് കത്തിച്ചു. ഞാന്‍ കരുതി അത് ആചാരത്തിന്റെ ഭാഗമായിരിക്കുമെന്ന്. ആചാരത്തില്‍ തൊട്ട് കളിക്കേണ്ട എന്ന് കരുതി ഞാന്‍ മാറി നില്‍ക്കുകയാണുണ്ടായത്.

പിന്നീട് അദേഹം സഹപൂജാരിക്ക് വിളക്ക് നല്‍കി. അദേഹം അത് കത്തിച്ച ശേഷം എനിക്ക് നല്‍കാതെ നിലത്ത് വെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ കത്തിക്കണോ, എടുക്കണോ? പോയി പണിനോക്കാന്‍ ഞാന്‍ പറഞ്ഞു. ആ വേദിയില്‍ വെച്ച് തന്നെ ഞാന്‍ അതിനുളള മറുപടിയും നല്‍കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എന്നാല്‍ എനിക്ക് അയിത്തം കല്‍പ്പിക്കുന്നു. ഏത് പാവപ്പെട്ടവനും നല്‍കുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു,’ മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlights:minister k radhakrishnan reveals he faced caste discrimination


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.