2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മന്ത്രി ദേവര്‍കോവില്‍ ഐ.എന്‍.എല്‍ കാസിം വിഭാഗം പ്രസിഡന്റ്

കോഴിക്കോട്: ഐ.എന്‍.എല്‍ കാസിം വിഭാഗം പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തെരഞ്ഞെടുത്തു. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഡോ. എ.എ അമീന്‍, എം.എം മഹീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, സലാം കുരിക്കള്‍ (വൈസ് പ്രസിഡന്റുമാര്‍), കാസിം ഇരിക്കൂര്‍ (ജന. സെക്രട്ടറി), എം.എ ലത്തീഫ്, എം.എം സുലൈമാന്‍, ഒ.ഒ ശംസു, അഷ്‌റഫലി വല്ലാഞ്ചിറ (ജോ.സെക്രട്ടറിമാര്‍), ബി. ഹംസ ഹാജി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഏഴു സെക്രട്ടേറിയറ്റ് അംഗങ്ങളെയും 12 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഐ.എന്‍.എല്‍ ഒന്നു മാത്രമേയുള്ളൂവെന്നും പാര്‍ട്ടിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന എം.എല്‍.എ താനാണെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സംസ്ഥാന സമ്മേളനം ഡിസംബറില്‍ നടക്കും. കഴിഞ്ഞ തവണത്തേക്കാള്‍ പതിന്മടങ്ങ് മെംബര്‍ഷിപ്പ് വര്‍ധിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം അംഗത്വ അപേക്ഷകള്‍ പുതുതായി ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ആറു മാസക്കാലം സ്‌പെഷല്‍ കാംപയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വഹാബ് വിഭാഗം ബുധനാഴ്ച സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News