ദുബൈ: കേരളത്തിലെ തുറമുഖങ്ങളില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം ലക്ഷ്യമിട്ട് യു.എ.ഇയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. തുറമുഖ മന്ത്രി അഹമദ് ദേവര്‍കോവിലാണ് ചര്‍ച്ച നടത്തിയത്. കേരളത്തിന്റെ തുറമുഖ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടന്ന ബിസിനസ് കോണ്‍ക്ലേവിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഒഡപെകിന്റെയും നോര്‍ക്കയുടെയും നേതൃത്വത്തില്‍ സംസ്ഥാന ഉദ്യോഗസ്ഥരും യു.എ.ഇയിലെ ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു. വലിയ സ്വീകാര്യതയാണ് കേരളത്തിന്റെ പദ്ധതികള്‍ക്ക് ലഭിച്ചതെന്ന് മന്ത്രി വെളിപ്പെടുത്തി. ഷിപ്പിങ് മേഖലയിലും മാരിടൈം മേഖലയിലും കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. യു.എ.ഇയിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.