സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് മിനിമം വേതനം: ഹരജി ഫയലില്‍ സ്വീകരിച്ചു
കൊച്ചി• മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ നിന്ന് സ്‌കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കിയതടക്കം ചോദ്യംചെയ്യുന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മിനിമം വേതനം, ഹരജിക്കാര്‍ക്ക് നല്‍കിയിരുന്ന വേതനം ഓണറേറിയമാക്കിയത് റദ്ദാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടനയും 87 പാചക ത്തൊഴിലാളികളും നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ ഫയലില്‍ സ്വീകരിച്ചത്.2016ലാണ് സ്‌കൂള്‍ പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 14ന് തൊഴില്‍ സെക്രട്ടറി മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഇവരെ ഒഴിവാക്കുന്നതിന് ശുപാര്‍ശ ചെയ്ത് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതില്‍ എതിര്‍പ്പറിയിക്കാന്‍ മൂന്നുമാസം സമയവും നല്‍കി. എന്നാല്‍, ഈ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജൂണ്‍ ഒന്നു മുതല്‍ പുതിയ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും പാചകത്തൊഴിലാളികളുടെ വേതനം ഓണറേറിയമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.
Comments are closed for this post.