2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുട്ടികള്‍ക്ക് ആധാറെടുക്കേണ്ട പ്രായം ഇത്; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

കുട്ടികള്‍ക്ക് ആധാറെടുക്കേണ്ട പ്രായം ഇത്; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

ഒരു ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായുംകൈവശമുണ്ടായിരിക്കേണ്ട ഒരു രേഖയായി ആധാര്‍ കാര്‍ഡ് മാറിയിരിക്കുകയാണ്. ഗവണ്‍മെന്റില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് മുതല്‍ സിം കാര്‍ഡ് എടുക്കുന്നതിന് വരെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

ആധാറിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കൃത്യമായ ഇടവേളയില്‍ പുതുക്കേണ്ടതിനെക്കുറിച്ചുമെല്ലാം നമ്മില്‍ പലര്‍ക്കും അറിവുണ്ടെങ്കിലും ഒരു കുഞ്ഞിന് ഏത് പ്രായത്തിലാണ് ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് എന്നതിനെ പറ്റി പലര്‍ക്കും ധാരാണയുണ്ടായിക്കൊളളണമെന്നില്ല.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് പ്രായപരിധിയില്ല. ആതുകൊണ്ട് തന്നെ വേണമെങ്കില്‍ നവജാത ശിശുവിന് പോലും ആധാര്‍ കാര്‍ഡ് എടുക്കാവുന്നതേയുളളൂ. എന്നാല്‍ സ്‌കൂളില്‍ പോകുന്നതിന് മുന്‍പായി കുട്ടിക്ക് നിര്‍ബന്ധമായും ആധാര്‍ എടുത്തിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാന്‍ സാധിക്കുക.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. ഇവര്‍ക്ക് വിരലടയാളങ്ങളോ റെറ്റിന സ്‌കാനുകളോ ആവശ്യമില്ലാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കേറ്റ് മാത്രം ഹാജരാക്കി ഓണ്‍ലൈനില്‍ ആധാര്‍ എന്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍, ആശുപത്രിയുടെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റോ സ്‌കൂളിന്റെ ഐഡി കാര്‍ഡോ ഉപയോഗിക്കാം. കൂടാതെ, മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള സാധുതയുള്ള ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കുകയും വേണം.

എന്നാല്‍ ഇത്തരത്തില്‍ എടുത്ത അധാര്‍ കുട്ടിക്ക് അഞ്ച് വയസ് കഴിഞ്ഞാല്‍ പുതുക്കേണ്ടതുണ്ട്. അപ്പോള്‍ കുട്ടിയുടെ ബയോമെട്രിക്ക് വിവരങ്ങളും ആധാറില്‍ ചേര്‍ക്കേണ്ടതുണ്ട്.

Content Highlights:minimum age limit to apply aadhar card


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.