മക്ക: പരിശുദ്ധ ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ അതിഥികളായി എത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ ടെന്റുകൾ ഉയർന്നുതുടങ്ങി. ഹജ്ജിനായി എത്തുന്ന തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന പ്രദേശമാണ് മിന. ടെന്റ് സിറ്റി എന്ന പേരിലാണ് മിന അറിയപ്പെടുന്നത്
ടെന്റുകളിലെ ഇലക്ട്രിക്, പ്ലംബിംഗ്, പെയിന്റിംഗ്, മറ്റു അറ്റകുറ്റപ്പണികൾ ജോലികളാണ് പുരോഗമിക്കുന്നത്. മക്കയ്ക്കും മുസ്ദലിഫയ്ക്കും ഇടയിലുള്ള മിനാ താഴ്വരയിൽ ഹജ്ജ് കാലയളവിൽ മാത്രമാണ് താമസ സൗകര്യമുള്ളത്. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെയും വിദഗ്‌ധരുടെയും നേതൃത്വത്തിലാണ് ജോലികൾ നടന്നുവരുന്നത്.
വരും ദിവസങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ കിടക്ക. പുതപ്പ് തുടങ്ങിയവ സജ്ജീകരിക്കും. തീർഥാടകർ മിനയിലേക്ക് എത്തുന്നതിനു മുൻപ് റസ്റ്ററന്റ് ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും.
Comments are closed for this post.