
തിരുവനന്തപുരം:കേരളത്തില്‍ മില്‍മ പാല്‍വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്. ലിറ്ററിന് നാല് രൂപ വീതം കൂടും. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും, കടും നീല കവറിന ലിറ്ററിന് 46 രൂപയാകും. മറ്റു കവറുകളിലുള്ള കട്ടികൂടിയ പാലിന് 48 രൂപയുമാകും.
പുതുക്കിയ വിലയുടെ 3 രൂപ 35പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് വില വര്‍ധന. 2017ലാണ് മില്‍മ അവസാനമായി വിലകൂട്ടിയത്.