2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈയിലേക്ക് ചേക്കേറി സമ്പന്നർ; ഒരു വർഷമെത്തുന്നത് അയ്യായിരത്തോളം കോടീശ്വരന്മാർ, വമ്പൻ നഷ്ടം യുകെയ്ക്ക്

ദുബൈയിലേക്ക് ചേക്കേറി സമ്പന്നർ; ഒരു വർഷമെത്തുന്നത് അയ്യായിരത്തോളം കോടീശ്വരന്മാർ, വമ്പൻ നഷ്ടം യുകെയ്ക്ക്

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമേതെന്ന് ചോദിച്ചാൽ അതിന് ഒറ്റ പേര് മാത്രമാകുന്ന കാലം വിദൂരമല്ലെന്ന് തെളിയിക്കുകയാണ് ദുബൈ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിലെ സമ്പന്നരിൽ നല്ലൊരു ശതമാനവും ദുബൈ നഗരത്തിലേക്ക് ചേക്കേറുന്നതായാണ് റിപ്പോർട്ട്. ലണ്ടനിൽ നിന്ന് മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ ദുബൈയിലേക്ക് കുടിയേറിയത് 1500 കോടീശ്വരന്മാരാണ്. സ്വാഭാവികമായും കോടീശ്വരന്മാർ എത്തുമ്പോൾ ദുബൈയിൽ മറ്റുള്ളവർക്കുള്ള ജോലി സാധ്യതയും വർധിച്ച് വരികയാണ്. ഈ വർഷവും ഇത്തരത്തിൽ ഇരുന്നൂറിലേറെ പേർ എത്തുന്നതായാണ് കണക്കുകൾ പറയുന്നത്.

ന്യൂ വേൾഡ് വെൽത്ത് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഏകദേശം 250 കോടീശ്വരന്മാർ യുകെയിൽ നിന്ന് ദുബൈയിലേക്ക് മാറും. ആഗോള വെൽത്ത് ഇന്റലിജൻസ് സ്ഥാപനത്തിന്റെ പഠനം ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ള കോടീശ്വരന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ദുബൈയിലേക്ക് ഈ വർഷം കുടിയേറുന്ന ലോകം മുഴവനുമുള്ള കോടീശ്വരന്മാരുടെ എണ്ണം 4,500 ആയിരിക്കുമെന്ന് ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പറയുന്നു. ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. രണ്ടാമത്തെ ഉയർന്ന കുടിയേറ്റമാണ് ദുബൈയിലേക്ക് കണക്കാക്കുന്നത്.

   

2022-ൽ ഹെൻലിയുടെ പ്രവചനം 4,000 കോടീശ്വരന്മാർ ദുബൈയിലേക്ക് എത്തുന്നമെന്നായിരുന്നു. എന്നാൽ എമിറേറ്റ്സ് ഈ കണക്കുകൾ തെറ്റിച്ച് 5,200 ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ആകർഷിച്ചു,’

സാമ്പത്തിക സേവനങ്ങൾ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ടെക്നോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിവ വളരെ ശക്തമായതാണ് യുകെ കോടീശ്വരന്മാർ യുഎഇയിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണമായി കണക്കാക്കുന്നത്. യുഎഇയിൽ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനമുണ്ട്. കൂടാതെ നിരവധി വിദേശികളും അവിടെ ചികിത്സ തേടുന്നു എന്നതും പ്ലസ് പോയിന്റാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാൽ ബിസിനസുകാർക്കും മറ്റും ഇത് ഒരു സുരക്ഷിത ഇടമാണ്.

അതേസമയം യുകെ വിടുന്ന സമ്പന്നരുടെ എണ്ണം വർധിച്ച് വരികയാണ്. പാരീസ് (300), മൊണാക്കോ (250), ദുബൈ (250), ആംസ്റ്റർഡാം (200), സിഡ്‌നി (200) എന്നിങ്ങനെയാണ് 2023-ൽ യുകെ വിട്ട് പോകുന്നവരുടെ എണ്ണം ന്യൂ വേൾഡ് വെൽത്ത് കണക്കാക്കുന്നത്. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കുറഞ്ഞുവരുന്ന പ്രാധാന്യം, ബ്രെക്‌സിറ്റ്, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ച, വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ, വളരെ ഉയർന്ന നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി നിരക്കുകൾ, യുഎസിന്റെയും ഏഷ്യയുടെയും വർദ്ധിച്ചുവരുന്ന ആധിപത്യം എന്നിവ കോടീശ്വരന്മാർ ദുബൈയിലേക്കും ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലേക്കും താമസം മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.