2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

സഊദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

റിയാദിലെ അമേരിക്കൻ എംബസി അപലപ്പിച്ചു 

      റിയാദ്: സഊദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. യമനിലെ ഹൂതി വിമതരാണ് മിസൈൽ തൊടുത്തത്. സഊദി- യമൻ അതിർത്തി പ്രദേശമായ ജിസാനിൽ എത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി സഊദി അറേബ്യ അറിയിച്ചു. വാഹനങ്ങളും കടകളും അടക്കം തകർന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ബഖാലയും രണ്ടു വീടുകളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

    അപകടത്തിൽ പരിക്കേറ്റവരിൽ മൂന്നു പേർ സഊദികളും രണ്ടു പേർ യമൻ പൗരന്മാരുമാണ്. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സിവിലിയൻമാർക്ക് നേരെ കരുതിക്കൂട്ടിയുള്ള അക്രമണമാണ് നടക്കുന്നതെന്ന്  ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്ദമ് ബിൻ യഹ്‌യ അൽ ഗാമിദി പറഞ്ഞു.  

      സംഭവത്തിൽ റിയാദിലെ അമേരിക്കൻ എംബസി അപലച്ചു. നിരപരാധികളെ ലക്ഷ്യമാക്കുന്ന ആക്രമണ പരിപാടികളിൽ നിന്ന് ഹൂതികൾ പിൻവാങ്ങണമെന്നും യമൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര പരിഹാര മാർഗ്ഗങ്ങളിൽ സജീവമാകാനും അമേരിക്ക ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് റിയാദിന് നേരെയും മിസൈൽ കുതിച്ചെത്തിയിരുന്നു. അതോടൊപ്പം ഡ്രോണുകൾ കൂട്ടമായും സഊദിക്കെതിരെ ഹൂതികൾ അയച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.