തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തകരാറിലായത് തിരക്കില്‍ ആളുകള്‍ തട്ടിയെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കടക്കം മൈക്ക് സെറ്റ് നല്‍കിയിട്ടുണ്ടെന്നും കേസ് ആദ്യമാണെന്നും രഞ്ജിത്ത് പറഞ്ഞു. പത്ത് സെക്കന്‍ഡിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചെന്നും രഞ്ജിത് വ്യക്തമാക്കി.
മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സദസിന് മുന്നില്‍ തിരക്കായി. തിരക്കിനിടെ ആളുകള്‍ കേബിളില്‍ തട്ടിയാണ് ശബ്ദം ഉയര്‍ന്നത്. ഇതോടെയാണ് ഹൗളിങ് സംഭവിച്ചത്. തിരക്കിനിടെ പ്രശ്‌നം പരിഹരിക്കാന്‍ 10 സെക്കന്റ് വൈകി. ഇന്നലെ കന്റോണ്‍മെന്റ് സി.ഐ വിളിപ്പിച്ചെന്നും ആംപ്ലിഫയറും മൈക്കും ഹാജരാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു.
ഹൗളിങ് സംഭവിക്കുന്നത് പതിവാണ്. രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ തിരുവനന്തപുരത്ത് പ്രധാന പരിപാടികള്‍ക്ക് മൈക്ക് സെറ്റ് നല്‍കിയിട്ടുണ്ട്. പൊലിസില്‍ ഹാജരാക്കിയ ഉപകരണങ്ങള്‍ തിരിച്ചുകിട്ടിയാല്‍ മാത്രമേ ഇനി മറ്റ് പരിപാടികള്‍ക്ക് പോകാനാകൂ എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിന് കേസ്
മൈക്ക് തടസപ്പെടുത്തിയത് മനഃപൂര്‍വമാണെന്നാണ് എഫ്.ഐ.ആര്‍. പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് രേഖപെടുത്തിയിട്ടില്ല. കേരളാ പൊലിസ് ആക്ട് പ്രകാരമാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
mike-set-owner-ranjith-about-chief-minister-mike-issue
Comments are closed for this post.