2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിഥി തൊഴിലാളിയായ കൊവിഡ് രോഗിയ്ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ജോലി ചെയ്യാം; വിവാദമായി ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച അതിഥിതൊഴിലാളികളെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കാമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തിലാകരുതെന്നും സി.എഫ്.എല്‍.ടി.സിയ്ക്ക് സമാനമായ താമസവും ഭക്ഷണവും സൗകര്യവും നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ എല്ലാ മുന്‍കരുതലോടുംകൂടി ഇവരെ ജോലിയ്ക്ക് നിര്‍ത്താനാണ് അനുമതി.

അവര്‍ക്ക് മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്നും കൊവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഭക്ഷണവും താമസസൗകര്യങ്ങളും ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശാ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.