2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൈക്രോമാക്‌സ് പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കി

മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ പ്രഭാവം പുലര്‍ത്തിയ ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. ഇഗ്‌നൈറ്റ്,ആല്‍ഫ എന്നീ സീരിസുലുള്ള ലാപ്‌ടോപുകളാണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. ഇഗ്‌നൈറ്റ് സീരീസിലുള്ള ലാപ്‌ടോപ് തിങ്കളാഴ്ച മുതല്‍ ഫഌപ്കാര്‍ട്ടില്‍ ലഭ്യമാവും. വിന്‍ഡോസ് 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഇഗ്‌നൈറ്റിന് ഇന്റല്‍ പെന്റിയം പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റലും മൈക്രോസോഫ്റ്റുമായും ചേര്‍ന്നാണ് പുതിയ സീരീസ് അവതരിപ്പിച്ചതെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഒരു ടി.ബിയുടെ ഹാര്‍ഡിസ്‌കാണ് ലാപില്‍ ഉപയോഗിച്ചിരിക്കുന്നത്. 14 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് എല്‍.ഇ.ഡി ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേ, ഇന്റല്‍ പെന്റിയം എന്‍.3700 പ്രൊസസസര്‍,ഇന്റല്‍ എച്ച്.ഡി ഗ്രാഫിക്‌സ്,4 ജി.ബി ഡി.ഡി.ആര്‍ 3 റാം, വൈഫൈ,ബ്ലൂടൂത്ത്,എച്ച്.ഡി.എം.ഐ പോര്‍ട്ട്,യു.എസ്.ബി പോര്‍ട്ട്, മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍,എച്ച്.ഡി വെബ്ക്യാം,സ്റ്റീരിയോ സ്പീക്കര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. കറുപ്പ് നിറത്തില്‍ മാത്രമാണ് കമ്പനി ഇപ്പോള്‍ ലാപ് പുറത്തിറക്കിയിട്ടുള്ളത്. 18,990 രൂപയാണ് ഇതിന്റെ വില.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.