കോട്ടയം: വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സര്‍വകലാശാല ജീവനക്കാരി ലക്ഷങ്ങളുടെ കൈക്കൂലി കേസില്‍ പിടിയിലായി. എം.ജി സര്‍വകലാശാലാ ആസ്ഥാനത്ത് ജോലിചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ വനിതാ ജീവനക്കാരി എല്‍സി ജെയാണ് കൈക്കൂലി കേസില്‍ പിടിയിലായത്.
വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ആണ് കൈക്കൂലി വാങ്ങുന്നതിനിടെ എല്‍സിയെ അറസ്റ്റ് ചെയ്തത് പിടികൂടിയത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സര്‍വകലാശാലയിലെ പരീക്ഷ ബ്ലോക്കില്‍ വച്ചാണ് എല്‍സി വിദ്യാര്‍ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയത്.
Comments are closed for this post.