
കൊച്ചി: മെട്രോമാന് ഇ ശ്രീധരനെ ബി.ജെ.പി തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തിന്റെ നഗരസ്വഭാവവും അനുകൂലഘടകമായി വിലയിരുത്തുന്നു. തദ്ദേശതെരഞ്ഞെടുപ്പുകളില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. നല്ലൊരു സ്ഥാനാര്‍ഥിയെ ഇവിടെ നിര്‍ത്തിയാല്‍ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ശ്രീധരന്റെ പേരിന് ഇവിടെ മുന്‍ഗണന ലഭിച്ചത്.
അതേസമയം, പിണറായി വിജയനേക്കാളും ഉമ്മന്‍ചാണ്ടിയേക്കാളും മുഖ്യമന്ത്രി പദത്തിന് യോഗ്യനാണ് ഇ. ശ്രീധരനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിരുന്നു.