2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ നാല് പ്രവിശ്യകളിൽ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച്ച കുറയുമെന്ന് മുന്നറിയിപ്പ്

     റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, മക്ക, മദീന, അസീർ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. അസീർ പ്രവിശ്യയിൽ ശക്തമായ പൊടിയും കാറ്റും ഉണ്ടാകുമെന്നും ദൂരക്കാഴ്ച്ച തീരെ കുറയുമെന്നും മുന്നറിയിപ്പുണ്ട്. ബീഷ, തത്‌ലീത് എന്നിവിടങ്ങളിലടക്കം വൈകുന്നേരം വരെ ഇത് നീണ്ടു നിന്നേക്കും.

    റിയാദിൽ ദവാദ്‌മി, അൽ സുലൈൽ, അഫീഫ്, വാദി അൽ ദവാസിർ, എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും വൈകുന്നേരം വരെ നീണ്ടു നിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. മക്കയിൽ അൽ ഖുർമ, അൽ മവിയ്യ, തുർബ, റാനിയ എന്നിവിടങ്ങളിലും മദീന മേഖലയിൽ മദീനക്ക് പുറമെ അൽ ഹനാക്കിയ, മഹദ് എന്നിവിടങ്ങളിലും പൊടിക്കാറ്റ് അടിച്ചു വീശും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.