മാര്‍ച്ചില്‍ 10,000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപിച്ച മെറ്റ, പിരിച്ചുവിടല്‍ പദ്ധതിയുടെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ അവസാന ഘട്ടത്തിലേക്കാണ് മെറ്റ കടന്നിരിക്കുന്നത്.
നവംബര്‍ മാസത്തില്‍ എകദേശം 11,000 ജോലികള്‍ വെട്ടിക്കുറച്ച മെറ്റ ജീവനക്കാരെ പിരിച്ചുവിടുകയും, നിയമനങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്ന കൂട്ട പിരിച്ചു വിടല്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.
കമ്പനിയുടെ നിക്ഷേപവും ടാര്‍ഗറ്റും മെറ്റാവേഴ്‌സിലേക്കും, വെര്‍ച്വല്‍ റിയാലിറ്റി പോലുളള സാങ്കേതിക വിദ്യയിലേക്കും മാറ്റിയതിനെത്തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായെന്നും ഇതാണ് തൊഴിലാളികളെ കുറയ്ക്കുന്നതിനുളള കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മേല്‍നോട്ടത്തിനായി പ്രത്യേകം ആളുകളുടെ ആവശ്യം ഇല്ലെന്ന് കമ്പനിക്ക് ബോധ്യപ്പെട്ടതിന് ശേഷം മിഡില്‍ മാനേജര്‍ തസ്തികകള്‍ ഒഴിവാക്കാനായി മെറ്റ തീരുമാനിച്ചിരുന്നു.
നവംബറോടെ ജോലികള്‍ വെട്ടിക്കുറക്കാന്‍ തുടങ്ങിയ മെറ്റയുടെ തീരുമാനത്തിന്റെ ഫലമായി ഏകദേശം 4,000 ജീവനക്കാര്‍ക്കാണ് ഇതുവരെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.ജോലി വെട്ടിക്കുറക്കല്‍ തീരുമാനത്തിന് മുന്‍പ് 87,000ത്തോളം ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്.
Comments are closed for this post.