ഫെയ്‌സ്ബുക്ക് കമ്പനിയുടെ പേര് മാറ്റി മെറ്റ എന്നാക്കിയിരിക്കുന്നു. ഒരു ഗുമ്മിന് വേണ്ടിയുള്ള പേരു മാറ്റമല്ല ഫെയ്‌സ്ബുക്കിന്റേത്. ബദ്ധവൈരിയായ ആപ്പിളിനെയടക്കം വെല്ലുവിളിക്കുന്ന ഉല്‍പന്നങ്ങള്‍ മെറ്റയില്‍ നിന്ന് പുറത്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Facebook Inc. എന്നറിയപ്പെട്ടിരുന്ന കമ്പനി Meta Platforms Inc. എന്നായിരിക്കും ഇനി അറിയപ്പെടുക. ഇത് വെറുമൊരു റീബ്രാന്‍ഡിങ് മാത്രമല്ല. ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിനെ വെല്ലാന്‍ മെറ്റയില്‍ നിന്ന് സ്മാര്‍ട്ട് വാച്ച് വൈകാതെ പുറത്തിറങ്ങും. ഇതിന്റെ ചിത്രങ്ങള്‍ ചില മാധ്യമങ്ങളിലൂടെ ചോര്‍ന്നിട്ടുണ്ട്.
മുന്‍ ക്യാമറ, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ഡിറ്റാച്ച് ചെയ്യാവുന്ന സംവിധാനം തുടങ്ങിയ ഫീച്ചറുകളോടെ ഒരുപടി കൂടി കടന്നാണ് മെറ്റയില്‍ നിന്നുള്ള വാച്ചിന്റെ വരവ്.
Comments are closed for this post.